2010, ജൂലൈ 4, ഞായറാഴ്‌ച

ഹര്‍ത്താല്‍


2010, ജൂൺ 24, വ്യാഴാഴ്‌ച

ശരിയോ തെറ്റോ.....അല്പം കൂടി കാത്തിരിക്കു...മൊബൈല്‍ ഓണ്‍ ചെയ്യാന്‍


ശരിയോ തെറ്റോ.....അല്പം കൂടി കാത്തിരിക്കു...മൊബൈല്‍ ഓണ്‍ ചെയ്യാന്‍

2010, ജൂൺ 3, വ്യാഴാഴ്‌ച

വിട









പ്രിയതമേ നിന്‍ വിളി കേള്‍ക്കുന്നു ഞാന്‍
എങ്കിലും മറുവിളിക്കായെന്റെ നാവു ചലിക്കുന്നീല്ല
ഒരു വാക്ക് കേള്‍ക്കാന്‍ കാത്തിരിക്കും നിന്നോട്
മറുപടി പറയുവാന്‍ ആവില്ലെനിക്കിനി
അന്ന് നാം പിരിയുമ്പോള്‍ എന്റെ മാറില്‍ ചാരി
അന്ന് നീ മന്ത്രിച്ചു കാത്തിരിക്കും നിന്നെ
ജീവിത യാത്രയില്‍ പിരിയാതെ പിരിഞ്ഞു നാം
ജീവിത നൌകയില്‍ ഏതോ തീരങ്ങള്‍ തേടി
മരുക്കാറ്റില്‍ ജീവിതം വെന്തുരുകി
പിന്നെ മനസിലെ കുളിര്‍ക്കാറ്റും പോയി മറഞ്ഞു
വിപ്ലവവീര്യവും പ്രണയാഗ്നിയും
മരുകാറ്റ് മായക്കുന്ന സ്വപ്നങ്ങലായ്‌
വെറുക്കുക മറക്കുക പൊറുക്കുക എന്നോട്
വിടപറയുക നിന്റെ സ്വപ്നങ്ങളോട് നീ
കാലത്തിന്‍ കനലില്‍ എരിഞ്ഞു തീരാം ഞാന്‍
മറവിതന്‍ മാറില്‍ മരണമായി അലിയാം ഞാന്‍

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

റിയാലിറ്റി ഷോ

തെരുവോരത്ത്‌ അമ്മതന്‍ മാറില്‍ ചേര്‍ന്ന്‍അമ്മിഞ്ഞപാലിന്‍ ഒപ്പം അമ്മതന്‍ മാറിലെചോര കൂടി ഊറ്റി കുടിക്കുന്ന കുഞ്ഞേഅറിയുന്നോ ഒരുകാതം അകലെഎവിടെയോ കാത്തിരിക്കുന്നുകാലന്‍ കയറുമായി, നിന്നെ അനാഥയാക്കുവാന്‍വിശപ്പിന്റെ വിളി ഈ നാട്ടാരെഅറിയിക്കുവാന്‍ അലമുറയിടുവാ.ന്‍തെരുവിലെ റിയാലിറ്റി ഷോയില്‍കലര്‍പ്പില്ലാതെ പെര്‍ഫോം ചെയ്യാന്‍പായുന്ന തീവണ്ടി പാലത്തിന്‍ അരികില്‍ഒരു ഒരു പ്ലാറ്റ് സ്വന്തമാകാന്‍തെരുവിലെ സുന്ദരി മത്സരത്തില്‍മിസ്സ്‌ കേരളയും, ഇന്ത്യയും പിന്നെഎന്തൊക്കെയോ ഒക്കെ ആകുവാന്‍ഊറ്റി കുടിക്കു കുഞ്ഞേ നീഅമ്മിഞ്ഞപാലിന്‍ ഒപ്പം അമ്മതന്‍മാറിലെ ചുടു ചോരയുംഇന്ന് നിന്‍ അമ്മ മരിച്ചേക്കാംനാളെ ഫോക്കസും ന്യൂസ്‌ അവരുംചര്‍ച്ചയുടെ അരമണിക്കൂറുംനിന്റെ അമ്മക്കായി ഞങ്ങള്‍ മാറ്റി വെച്ചേക്കാംമന്ത്രിമാര്‍ തെരുവില്‍ നിന്ന്ഗ്ലിസറിന്‍ ഇല്ലാതെ ലൈവ് ആയി കരഞ്ഞേക്കാംC B I വന്നേക്കാം നിന്റെ അമ്മയുടെമരണത്തിന്‍ ഉത്തരം തേടിനിന്നെ 'നാര്‍കോ' യും ചെയിതെക്കാംഎങ്കിലും ഇല്ല കുഞ്ഞേ, ഇല്ല എന്റെ കയില്‍ഒരു നാണയ തുട്ടുപോലും ഇല്ലനിനക്കായി മാറ്റി വെക്കുവാന്‍നാളെ നിനക്കായി ഒരു S M Sഅയക്കാം അഭിപ്രായം രേഗപ്പെടുത്താംപിന്നെ എന്‍ പതാകത.ന്‍ കീഴില്‍തെരുവില്‍ ഒത്തുചേരാം ചങ്ങല പിടിക്കാംപിന്നെ അലക്കിത്തേച്ച ഖ.ദ.റിട്ട്ബാറിലെ അരണ്ട വെളിച്ചത്തില്‍ഒരു പെഗ്ഗ് നിനക്കായി അടിക്കാംപിന്നെ ഡാന്സ് ബാറ് നിര്ത്തുവാന്‍ഹര്ജി കൊടുക്കുവാന്‍ കന്നുകാലിക്ലാസ്സില്‍ ഡല്ഹിക്കും പോകാംഇത് നിന്റെ എന്റെയും, നാളെത്തെഇന്ത്യക്ക് ഹൃദയത്തില്‍ ഇന്നേ കുറിച്ച ഗീതംഹൃദയത്തില്‍ ഇന്നേ കുറിച്ച ഗീതം